തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കും. അതത് ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും അപ്രതീക്ഷിത പരിശോധനകള്‍ നടത്തും.
പാഴ്സലുകളിൽ ഭക്ഷണം പാചകം ചെയ്ത സമയവും എത്ര സമയത്തിനിന്നുള്ളിൽ കഴിക്കണമെന്ന വിവരവും രേഖപ്പടുത്തിയിട്ടുണ്ടോ എന്ന പരിശോധനയും ഇന്നു മുതൽ നടക്കും.
അതേസമയം ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ചു. എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ