ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് യോ​ഗി ആദിത്യനാഥ്; വിമർശിച്ച് കോൺ​ഗ്രസ്


 ഭിന്‍മാല്‍: സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുമ്പ് എപ്പോഴെങ്കിലും ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയോധ്യയിലെ രാമക്ഷേത്ര മാതൃകയിൽ അവ പുനഃസ്ഥാപിക്കാൻ പ്രചാരണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

"സനാതന ധർമ്മം ഇന്ത്യയുടെ 'രാഷ്ട്രീയ ധർമ്മം' ആണ്. നമ്മൾ സ്വാർത്ഥത ഉപേക്ഷിച്ച് ഉയർച്ചയിലേക്ക് വളരുമ്പോൾ 'രാഷ്ട്രീയ ധർമ്മ'വുമായി ബന്ധത്തിലാവുന്നു. ദേശീയ മതവുമായി യോജിക്കുന്നതോടെ നമ്മുടെ രാജ്യം സുരക്ഷിതമാണ്" യോ​ഗി ആദിത്യനാഥ് പറഞ്ഞു. രാജസ്ഥാനിലെ ഭിൻമാലിൽ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രപരിസരത്ത് യോ​ഗി ആദിത്യനാഥും കേന്ദ്ര ജലവൈദ്യുതി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും ചേർന്ന് രുദ്രാക്ഷം നട്ടു. 'ഏതെങ്കിലും കാലത്ത് നമ്മുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി 500 വർഷങ്ങൾക്ക് ശേഷം ശ്രീരാമക്ഷേത്രം പണിയുന്ന അയോധ്യയുടെ മാതൃകയിൽ അവ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രചാരണം ആരംഭിക്കണം. ദേശീയ വികാരത്തെ പ്രതിനിധീകരിച്ച് ശ്രീരാമന്റെ ഈ മഹത്തായ ദേശീയ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ നിങ്ങളെല്ലാവരും പങ്കാളികളായിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ മുഴുവൻ ജനങ്ങളോടും അവരുടെ പൈതൃകത്തെ ബഹുമാനിക്കുമെന്നും അത് സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിജ്ഞയെടുത്തു. 1400 വർഷങ്ങൾക്ക് ശേഷം ഭിൻമാലിൽ നീലകണ്ഠന്റെ ക്ഷേത്രം പുനരുദ്ധരിച്ചത് പൈതൃകത്തോടുള്ള ബഹുമാനത്തിന്റെയും സംരക്ഷണത്തിന്റെയും ഉദാഹരണമാണെന്നും യോ​ഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ പിന്നാലെ കോൺഗ്രസ് തിരിച്ചടിച്ചു. "സനാതന ധർമ്മം ഇന്ത്യയുടെ ദേശീയ മതമാണെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. സിഖ്, ജൈനമതം, ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാം തുടങ്ങിയ മതങ്ങൾ അവസാനിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്" കോൺ​ഗ്രസ് നേതാവ് ഉദിത് രാജ് ട്വീറ്റ് ചെയ്തു.

2019 നവംബറിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച്, 2.77 ഏക്കർ തർക്കഭൂമി ക്ഷേത്രത്തിനായി വിട്ടുകൊടുത്ത് അയോധ്യ കേസിൽ വിധി പുറപ്പെടുവിച്ചത്. മസ്ജിദിന് അഞ്ച് ഏക്കർ നൽകണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ഓഗസ്റ്റ് 5 ന് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. 2024 ജനുവരി 1 ന് രാമക്ഷേത്രം ഉദ്ഘാടനത്തിന് തയ്യാറാകുമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കോളിയടുക്കത്തെ യുവാവ് മരണപ്പെട്ടു

  കാസറകോട്: കോളിയടുക്കം താമസിക്കുന്ന റിയാസ് 36 എന്ന ചെറുപ്പക്കാരൻ അർദ്ധ രാത്രി പരിഹാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു,ഇദ്ദേഹം ദീർഘകാല ചികിത്സയിലായിരുന്നു. ഭാര്യ: സീനത്, മക്കൾ: ബാദുഷ, ശിഫ, റിസ്വാന, മാതാപിതാക്കൾ അബൂബക്കർ, സക്കീന.  മൂടമ്പയിൽ ജുമാ മസ്ജിദിൽ കബറടക്കം