താമരശ്ശേരി: കസ്തൂരി മാനിന്റെ കസ്തൂരിയുമായി രണ്ട് പേർ താമരശ്ശേരിയിൽ വണം വകുപ്പിന്റെ പിടിയിലായി. താമരശ്ശേരി സ്വദേശി മുഹമ്മദ്, കോട്ടയം സ്വദേശി പ്രസാദ് എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ് കൺസർവേറ്റർക്ക് ലഭിച്ച രഹസ്യത്തെ തുടർന്ന് ഫോറസ്റ്റ് വിജിലൻസും ഫ്ലയിംസ് കോളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്.
വിപണിയിൽ നാല് കോടിയോളം വിലവരുന്ന 200 ഗ്രാമോളം കസ്തൂരിയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. സുഗന്ധദ്രവ്യമായി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഉപയോഗിച്ച് വരുന്നതാണ് കസ്തൂരി. പ്രതികളെയും തൊണ്ടിമുതലും താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് കൈമാറും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ