ബഹ്‌റൈൻ : മനാമ ചാല ഹൗസിൽ 2023 ജനുവരി 20 വെള്ളിയാഴ്ച നടന്ന ബഹ്‌റൈൻ ജമാഹത്ത് കമ്മിറ്റി ജനറൽ ബോഡി യോഗത്തിലാണ് 2023-2024 ബെദിര -ചാല മുഹയ്ദ്ധീൻ ജുമാ മസ്ജിദ് ബഹ്‌റൈൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്.ഷൗകത്ത് ചാല പ്രാർത്ഥന നടത്തി. അബൂബക്കർ ചാലയുടെ അധ്യക്ഷതയിൽ ചേർന്ന യേഗം കുഞ്ഞഹമ്മദ് ബെദിര ഉൽഘാടനം നിർവഹിച്ചു. യോഗത്തിൽ ദീർഘകാലം ബെദിര ജമാഹത്ത് സെക്രട്ടറിയും മത, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ ജൊലിച്ചു നീന്ന പൊതു പ്രവർത്തകൻ ഇന്ന് നമ്മോട് വിട പറഞ്ഞ കുഞ്ഞാഹമ്മദ് ബി എം സിയുടെ പേരിൽ അനുശോചനം രേഖപ്പെടുത്തുകയും മയ്യത്ത് നിസ്കാരവും പ്രാർത്ഥനയും നടത്തി.
ഭാര വാഹികൾ :സി. എം. അബൂബക്കറിനെ പ്രസിഡന്‍റായും അബൂബക്കർ ബെദിരയെ ജനറൽ സെക്രട്ടറിയായും ഷൗകത്ത് ചാലയെ ട്രഷറായും തിരഞ്ഞെടുത്തു
മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റുമാർ മുനീർ ബി എ ബെദിര, ഉനൈസ് ചാല, സിക്കന്ദർ ബെദിര ജോയിൻ സെക്രട്ടറി റഷീദ് മുഹറഖ്, ഇബ്രാഹിം ചാല, സൈനുദ്ധീൻ പുതിയടുക്കം കോർഡിനേറ്ററായി കുഞ്ഞഹമ്മദ് ബെദിരയേയും യോഗം തിരഞ്ഞെടുത്തു.
യോഗത്തിൽ ജനറൽ സെക്രട്ടറി അബൂബക്കർ ബെദിര വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുനീർ ബെദിര, സിക്കന്ദർ ബെദിര,ഇബ്രാഹിം ചാല, ഉനൈസ് ചാല, ഹമീദ് ബെദിര,മിസ്ബാഹ് ചാല , എന്നിവർ പ്രസംഘിച്ചു. റഷീദ് മുഹറഖ് സ്വാഗതവും സൈനുദ്ധീൻ പുതിയടുക്കം നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ