'കുവൈതില്‍ കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ചു'; ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
കുവൈത് സിറ്റി: കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ചെന്ന സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എല്ലാ ദിവസവും കാര്‍ കഴുകണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ കാര്‍ കഴുകാത്തതാണ് മര്‍ദനത്തിന് കാരണമെന്ന് റിപോര്‍ടുകള്‍ പറയുന്നു.
മര്‍ദനമേറ്റ പ്രവാസി ബംഗ്ലാദേശ് പൗരനാണെന്നാണ് റിപോര്‍ട്. അതേസമയം മര്‍ദിച്ചയാളിനെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരാളും രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതനല്ലെന്നും മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ