ലൈംഗിക പീഡനക്കേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി. ഗാന്ധിനഗർ സെഷൻസ് കോടതിയാണ് ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പത്തു വർഷം മുൻപുള്ള കേസിലാണ് വിധി.
അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തിൽ വെച്ച് തുടർച്ചയായി പീഡനത്തിനിരയാക്കി എന്നാണ് കേസ്. 2013 ലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. സൂറത്ത് സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. 2001 മുതൽ 2006 വരെയുള്ള വർഷങ്ങളിൽ ആശ്രമത്തിൽ വച്ച് പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.
സെക്ഷൻ 376 (സി), 377 എന്നീ വകുപ്പുകൾ പ്രകാരമാണ് ആശാറാം ബാപ്പുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നിലവിൽ മറ്റൊരു പീഡനക്കേസിൽ ജോധ്പൂർ ജയിലിൽ കഴിയുകയാണ് ആശാറാം ബാപ്പു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ