എംപി ഇന്റർനാഷണൽ സ്കൂളിൽ വ്യാഴാഴ്ച രണ്ടാം എസ്. എസ്. എൽ. സി ബാച്ചിന് ഗ്രാജുവേഷൻ ചടങ്ങ് നടത്തി. സ്കൂൾ വൈസ് ചെയർമാൻ ഷഹീൻ മുഹമ്മദ് ഷാഫി മുഖ്യ അതിഥിയായി പങ്കെടുത്തു. സ്കൂൾ മാനേജർ ഷംസുദ്ദീനും സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ ജലീൽ മർത്ത്യയും ചടങ്ങിൽ പങ്കെടുത്തു.നിരവധി രക്ഷിതാക്കളും പങ്കെടുത്തു.
സ്കൂൾ അക്കാദമിക് കോർഡിനേറ്റർ മിസ്സിസ് റാഹിന സ്വാഗതം പറഞ്ഞു. ചടങ്ങിന് അഭിസംബോധന ചെയ്തുകൊണ്ട് വൈസ് ചെയർമാൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കാൻ സഹായിച്ച അധ്യാപകരെ ആദ്യം അനുമോദിച്ചു.ഓരോ വിദ്യാർത്ഥികൾക്കും ട്രോഫിയും സർട്ടിഫിക്കറ്റും ചടങ്ങിൽ കൈമാറി.കൂടാതെ , കഴിഞ്ഞ പരീക്ഷയിൻ റാങ്ക് നേടിയവരെയും കൂടുതൽ മാർക്ക് നേടിയവരെയും പ്രത്യേകം അനുമോദിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ