കാസർഗോഡ് : സംസ്ഥാന കേരളോത്സവം ഷട്ടിൽ ബാഡ്മിൻറൺ ( മെൻസ് ഡബിൾസ്) ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ല രണ്ടാം സ്ഥാനം നേടി. മികച്ച പ്രകടനം കാഴ്ചവച്ച റിസ്വാൻ നവാസ് സഖ്യം ഫൈനലിൽ പാലക്കാടിനോടാണ് പരാചയപ്പെട്ടത്. ആദ്യമായാണ് കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഒരു ബാഡ്മിന്റൻ ടീം സംസ്ഥാനതലത്തിൽ ഇത്രയും വലിയ നേട്ടം കൈവരിച്ചത്. ഈ വിജയം കാസർഗോഡ് ബാഡ്മിൻറൺ മേഖലയിൽ വലിയ പ്രതീക്ഷ നൽകുന്നതാണ്.
താരങ്ങളെ ജില്ലാ ഷട്ടിൽ ബാഡ്മിന്റെൺ അസോസിയേഷനും കാസർഗോഡ് ഷട്ടിൽ ബാഡ്മിൻറൺ കൂട്ടായ്മയും അഭിനന്ദിക്കുന്നതിനോടൊപ്പം വമ്പിച്ച സ്വീകരണം നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.
ചെമനാട് ബീട്ടൻ ഇൻഡോർ കോർട്ടിലാണ് ഇരുവരും പ്രാക്ടീസ് ചെയ്യുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ