പാലക്കാട്: ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് ഉണർവേകി ചാത്തനൂർ ഹയർ സെക്കന്ററി സ്കൂളിലെ സിന്തറ്റിക് ട്രാക് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. കിഫ്ബി ഫണ്ടില്‍ നിന്നും 8.87 കോടി രൂപ ചെലവഴിച്ചാണ് ട്രാക്ക് നിർമ്മിച്ചത്.രാജ്യാന്തര കായികതാരങ്ങളെ സൃഷ്ടിക്കാന്‍ ചാത്തനൂര്‍ സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിന് കഴിയട്ടെയെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.
സ്‌കൂള്‍തലത്തില്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പരിശീലിപ്പിച്ചാല്‍ അത് സംസ്ഥാനത്തിനും മുതല്‍കൂട്ടാകുമെന്നും ചാത്തനൂര്‍, തിരുമിറ്റക്കോട് അടക്കമുള്ള ചുറ്റുവട്ടത്തെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് കൂടി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ലോകത്ത് എവിടെച്ചെന്നാലും ഇതേ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ തന്നെയാണ് കായികതാരങ്ങള്‍ മത്സരിക്കുന്നത്. അതിനാല്‍ ഈ അവസരം വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണം. നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ എല്ലാ കായികമേളകളും നടത്താമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ