കാസർകോട്: ഒറ്റയാവരുത് ഒരാശയമാവുക എന്ന ശീർഷകത്തിൽ നടക്കുന്ന എസ് എസ് എഫ് അംഗത്വ കാമ്പയിനിൻ്റെ ഭാഗമായി എസ് എസ് എഫ് ജില്ലാ കൗൺസിൽ സമാപിച്ചു.കൗൺസിൽ 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.
ചെറുവത്തൂർ കുഴിഞ്ഞടി മർകസിൽ നടന്ന ജില്ലാ കൗൺസിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
പള്ളംങ്കോട് അബ്ദുൽ ഖാദർ മദനി, ജലീൽ സഖാഫി മാവിലാടം എന്നിവർ സംബന്ധിച്ചു.
അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം അദ്ധ്യക്ഷത വഹിച്ചു.കെ ബി ബഷീർ തൃശൂർ കൗൺസിൽ നിയന്ത്രിച്ചു.സി എൻ ജാഫർ സാദിഖ്, സമീർ സൈദാർ പള്ളി ചർച്ചകൾക്ക് നേതൃത്വം നൽകി.
സെക്രട്ടറിമാർ സമിതി റിപ്പോർട്ടുകൾ അവതരിപ്പിച്ചു.ഫാറൂഖ് പൊസോട്ട് സ്വാഗതവും നംഷാദ് ബെജ്ജ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: റഷീദ് സഅദി പൂങ്ങോട് (പ്രസിഡൻ്റ്) മുഹമ്മദ് നംഷാദ് ബേകൂർ ( ജനറൽ സെക്രട്ടറി) റഈസ് മുഈനി അത്തൂട്ടി (ഫിനാൻസ് സെക്രട്ടറി) ബാദുഷ സഖാഫി മൊഗർ, സിദ്ധീഖ് ഹിമമി കളത്തൂർ, മൻസൂർ കൈനോത്ത്, ഇർഷാദ് കളത്തൂർ, മൻഷാദ് അഹ്സനി, അബ്ദുൽ ഖാദർ സഖാഫി നാരംമ്പാടി, അബൂ സാലി പെർമുദ, പി.ബി മുർഷിദ് പുളിക്കൂർ, റസ്സാഖ് സഅദി വിദ്യാനഗർ(സെക്രട്ടറിമാർ) ഫൈസൽ സൈനി പെരടാല, സഈദ് ഇരുമ്പഴി, ഫാറൂഖ് പൊസോട്ട് (സെക്രട്രിയേറ്റ് അംഗങ്ങൾ)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ