കാസറഗോഡ്: സംസ്ഥാന കേരളോത്സവം
ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച റിസ്വാനെയും നവാസിനെയും സ്വീകരിക്കാൻ കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. കസരഗോഡ് ജില്ല ബാഡ്മിൻറൺ അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ചട്ടൻചാൽ ബീട്ടൻ ഇൻഡോർ കോർട്ട് ചെയർമാൻ അഷ്‌റഫ് പോസ്റ്റ് എന്നിവരുടെ നേത്രതത്തിൽ ഷട്ടിൽ ഫ്രണ്ട്‌സ് കൂട്ടായിമയാണ് താരങ്ങളെ പൂമാലയണിയിച് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം കൊല്ലത്തു വെച്ച് നടന്ന സംസ്ഥാന കേരളോത്സവം ഷട്ടിൽ ബാഡ്മിൻറൺ ( മെൻസ് ഡബിൾസ്) ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ല രണ്ടാം സ്ഥാനം കരസ്തമാക്കിയിരുന്നു.
ഇരുവരും ചെമനാട് ബീട്ടൻ ഇൻഡോർ കോർട്ടിലാണ് പ്രാക്ടീസ് ചെയ്യുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ