വാഷിംഗ്ടണ്‍: ജീവിതത്തില്‍ ഒരിക്കല്‍ പോലും ഭാഗ്യം എന്തെന്ന് അറിയാത്ത ഒരു യുവാവിന്റെ ജീവിതം അടിമുടി മാറിയിരിക്കുകയാണ്. ഭാര്യക്ക് വേണ്ടി ഒരുപകാരം ചെയ്യാന്‍ ഇറങ്ങിയ യുവാവിന് അടിച്ചിരിക്കുന്നത് കോടികളുടെ ജാക്‌പോട്ടാണ്. ഒരു ലോട്ടറിയെടുത്തതാണ് ഈ യുവാവിനെ ഭാഗ്യദേവത തേടിയെത്താന്‍ കാരണം. സ്വപ്‌നങ്ങളില്‍ പോലും ഇയാള്‍ ലോട്ടറി അടിക്കുന്ന കാര്യം ചിന്തിച്ചിരുന്നില്ല.
അമേരിക്കയില്‍ നിന്നുള്ള ഈ യുവാവിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. ഒറ്റദിവസം കൊണ്ട് ജീവിതശൈലി തന്നെയാണ് മാറാന്‍ പോകുന്നത്. അതേസമയം യുഎസ്സില്‍ താരമാണ് ഈ യുവാവ്. ഇയാളുടെ ഭാഗ്യത്തിന്റെ കഥയും എല്ലാവരും അറിഞ്ഞിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....
ഭാര്യയോടുള്ള ഈ യുവാവിന്റെ സ്‌നേഹപ്രകടനമാണ് അദ്ദേഹത്തെ കോടീശ്വരനാക്കിയത്. നോര്‍ത്ത് ആന്‍ഡോവര്‍ നിവാസിയായ ക്രിസ്റ്റിയന്‍ കാലീലിന് മസാചുസെറ്റ്‌സ് സ്‌റ്റേറ്റ് ലോട്ടറിയിലൂടെയാണ് സമമാനം അടിച്ചത്. 8 കോടി 27 ലക്ഷം രൂപയില്‍ അധികമാണ് അദ്ദേഹത്തിന് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇന്‍സ്റ്റന്റ് ടിക്കറ്റാണ് അദ്ദേഹം എടുത്തത്. ഭാര്യക്ക് വേണ്ടി കാറില്‍ ഇന്ധനം നിറയ്ക്കാന്‍ വേണ്ടി പുറത്തിറങ്ങിയതായിരുന്നു ക്രിസ്റ്റ്യന്‍. ആ സമയം എടുത്ത ഇന്‍സ്റ്റന്റ് ലോട്ടറിയാണ് കോടികളായി ഇപ്പോള്‍ അദ്ദേഹത്തിന്റെ കൈയ്യിലെത്തിയിരിക്കുന്നത്.
കലീല്‍ ലോട്ടറിയെടുത്ത ദിവസം പുരുഷന്മാരുടെ ഹോക്കി ലീഗ് മത്സരം കാണാന്‍ പോവുകയായിരുന്നു. ഈ സമയത്താണ് വളരെ അത്യാവശ്യമായ ഒരു കാര്യം അദ്ദേഹം ഓര്‍ത്തത്. ഭാര്യക്ക് നാളെ രാവിലെ എന്തോ അത്യാവശ്യ കാര്യത്തിന് പുറത്തുപോകാനുണ്ട്. അതിനുള്ള ഇന്ധനം കാറിലുണ്ടാവില്ലെന്ന് കലീല്‍ മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് വണ്ടിയില്‍ ഇന്ധനം അടിക്കാനായി അദ്ദേഹം കയറിയത്. ആ തീരുമാനം പക്ഷേ തന്റെ ജീവിതം മാറ്റി മറിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് യുവാവ് പറയുന്നത്.
ഗ്യാസ് സ്റ്റേഷനിലെത്തിയ യുവാവ് ഒരു കുപ്പി വെള്ളവും, ലോട്ടറി ടിക്കറ്റുമാണ് വാങ്ങിയത്. ആ ടിക്കറ്റ് തന്നെ വാങ്ങാനും കാരണമുണ്ടായിരുന്നു. നമ്പര്‍ അഞ്ചായിരുന്നു അതിലുണ്ടായിരുന്നത്. തന്റെ മകന്‍ പിറന്നത് മെയ് മാസത്തിലായത് കൊണ്ടാണ് ആ ടിക്കറ്റ് എടുത്തതെന്നും യുവാവ് പറഞ്ഞു. അതേസമയം ടിക്കറ്റ് വിറ്റ കടയ്ക്ക് പതിനായിരം ഡോളര്‍ ബോണസായി ലഭിക്കും. എട്ട് ലക്ഷം രൂപയില്‍ അധികം വരുമിത്. ഇരുപത് വാര്‍ഷിക അടവുകളായിട്ടാണ് ഈ പണം കലീല്‍ വാങ്ങുന്നത്. വര്‍ഷത്തില്‍ 50000 ഡോളര്‍ അദ്ദേഹത്തിന് ലഭിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ