ജില്ലാ റാലിയുടെ അവലോകന യോഗം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്യുന്നു
ചെറുവത്തൂർ: എസ്.എസ്.എഫ് ജില്ലാ കമ്മറ്റി 24 ന് ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന ജില്ലാ റാലിയുടെ ഭാഗമായി ജില്ലയിൽ വ്യാപകമായി പ്രചരണങ്ങൾ നടന്നുവരുന്നു.സെക്ടർ ഭാരവാഹി പ്രകടനം, റാന്തൽ പ്രകടനം, ഐൻ ടീം സംഗമം തുടങ്ങിയ വിത്യസ്മായ പരിപാടികൾ ഇതിനകം നടന്ന് കഴിഞ്ഞു.
റാലിയുടെ അവലോകന യോഗം ജില്ലാ സ്റ്റുഡൻ്റ്സ് സെൻ്ററിൽ നടന്നു.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു.
അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, റഷീദ് സഅദി പൂങ്ങോട്, ബാദുഷ ഹാദി, റഈസ് മുഈനി, ഫാറൂഖ് സഖാഫി എരോൽ, നംഷാദ് ബേക്കൂർ, സിദ്ധീഖ് സഖാഫി, മൻസൂർ കൈനോത്ത്, കരീം ജൗഹരി, തസ്ലീം കുന്നിൽ സംബന്ധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ