ജില്ലാ റാലിയുടെ ഭാഗമായി ചെറുവത്തൂർ കുഴിഞ്ഞടി മർകസിൽ നടന്ന ബഹുജന സംഗമം,കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്യുന്നു.
ചെറുവത്തൂർ:എസ്.എസ്.എഫ് ജില്ലാ കമ്മറ്റി 24 ന് ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന ജില്ലാ റാലിയുടെ ഭാഗമായി ചെറുവത്തൂർ കുഴിഞ്ഞടി മർകസിൽ നടന്ന ബഹുജന സംഗമം സമാപിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ യൂസുഫ് മദനി ചെറുവത്തൂർ അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ് സൈഫുള്ള തങ്ങൾ അത്തൂട്ടി, സയ്യിദ് ഹൈദർ അലി തങ്ങൾ അൽ ഹാദി, ശരീഫ് മൗലവി കുഴിഞ്ഞടി, ഷക്കീർ എം ടി പി, ഹൈദർ ഹാജി, ഖാലിദ് ഹാജി, ഹംസ ബാഖവി, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, റഈസ് മുഈനി, കെസി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ