
കാസർഗോഡ് : ജനങ്ങൾക്ക് പരമാധികാരമുള്ള രാജ്യമായാണ് ഇന്ത്യയെ ഭരണഘടന വിഭാവനം ചെയ്തിട്ടുളളത് പക്ഷെ പൗര സമൂഹത്തിന്റെ പരമാധികാരം പതിയെ നഷ്ടപ്പെടുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. സങ്കീർണമായ സമകാലിക സാഹചര്യത്തിൽ ഭരണഘടനയെ ഉയർത്തി പിടിച്ച് പുതിയ ജനാധിപത്യ പോരാട്ടങ്ങൾക്ക് പൗര സമൂഹം മുന്നിട്ടിറങ്ങണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ പറഞ്ഞു. എസ് എസ് എഫ് കാസർഗോഡ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ല റാലിയിൽ നമ്മൾ ഇന്ത്യൻ ജനത എന്ന വിഷയത്തിൽ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണകൂട തീരുമാനങ്ങൾ അടിച്ചേൽപ്പിക്കപ്പെടുകയും , ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന ഭരണകൂടം ഏകാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കുളള വിദ്യാഭ്യാസ സഹായങ്ങൾ പൊടുന്നനെ നിർത്തലാക്കിയതും , ഏക സിവിൽ കോഡിനുള്ള നീക്കവുമെല്ലാം അതിന്റെ ഭാഗമാണ്. പ്രസ്തുത വിഷയങ്ങളിൽ പൊതു സമൂഹത്തിന്റെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ