ചെറുവത്തൂർ: നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗോൾഡൻ ഫിഫ്റ്റി ജില്ലാ റാലി സമാപിച്ചു. സെക്ടറുകളിൽ നിന്ന് തെരഞ്ഞടുത്ത കേഡർ അംഗങ്ങളായ ആയിരത്തോളം പേർ പങ്കെടുത്ത റാലി ചെറുവത്തൂർ നഗരിയെ പാൽക്കടലാക്കി.
പ്രത്യേക യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥി വ്യൂഹത്തിൻ്റെ അച്ചടക്കത്തോടെയുള്ള ചുവടുകൾ നഗരിക്ക് പുതു കാഴ്ച സമ്മാനിച്ചു. നഗരം ചുറ്റി ചെറുവത്തൂർ ടൗണിൽ റാലി സമാപിച്ചു.
ചെറുവത്തൂർ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലത്തിന്റെ അധ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു.
സി കെ റാശിദ് ബുഖാരി, കെ ബി ബഷീർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി.
ബശീർ പുളിക്കൂർ, മൂസ സഖാഫി കളത്തൂർ, താജുദ്ധീൻ മാസ്റ്റർ, ഹാരിസ് ഹിമമി സഖാഫി പരപ്പ, വിസി അബ്ദു റഹ്മാൻ സഅദി, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, ഹംസ മിസ്ബാഹി ഓട്ടപ്പദവ്, സാദിഖ് ആവള, യൂസുഫ് മദനി ചെറുവത്തൂർ, ഇബ്രാഹിം സഖാഫി പയോട്ട,സലാം ഹാജി ചെറുവത്തൂർ,സലാം ഹാജി പോത്താംകണ്ടം, റശീദ് ഹാജി,സയ്യിദ് സൈഫുള്ള തങ്ങൾ,പി കെ അബ്ദുല്ല മൗലവി, ജബ്ബാർ മിസ്ബാഹി, കെ സി മുഹമ്മദ്കുഞ്ഞി, ഷക്കീർ എം ടി പി , ശരീഫ് മൗലവി, ശാക്കിർ പിലാവളപ്പ്,ഇ പി എം കുട്ടി മൗലവി, നൗഷാദ് മാസ്റ്റർ, ഇ കെ അബൂബക്കർ,വിസി അബ്ദുല്ല സഅദി എന്നിവർ സംബന്ധിച്ചു. സമര ശിൽപത്തിന് സാഹിത്യോത്സവ് പ്രതിഭകൾ നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ