കാസർകോട് : കേരള ഷോപ്പ്സ് & കൊമ്മേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡും കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മറ്റിയും സംയുക്തമായി ലാബ് ഉടമകൾക്കും ടെക്‌നീഷ്യന്മാർക്കും പാരാമെഡിക്കൽ വിദ്യാർത്ഥികൾക്കുമായി
കാസറഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ചു നടത്തിയ ലഹരി ബോധവൽക്കരണം, പരിശോധന സംവിധാനം, സർക്കാർ ക്ഷേമ പദ്ധതികൾ എന്ന വിഷയത്തെ പറ്റിയുള്ള സെമിനാർ ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ വി അബ്ദുൽ സലാം ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് അബൂ യാസർ കെ പി അദ്യക്ഷത വഹിച്ച പരിപാടിയിൽ കാസറഗോഡ് നാർക്കോട്ടിക് സെൽ ഡി വൈ എസ് പി , എം എ മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു.
ലഹരി ഉപയോഗിക്കുന്നവരിലെ ഭവിഷ്യത്തുകളെ കുറിച്ച് ഹെൽത്ത് മാളിലെ പ്രശസ്ത സൈക്യാട്രിസ്റ്റും സൈക്കോതെറാപ്പിസ്റ്റുമായ ഡോ.പി എം നിഷാദ് , പ്രശസ്ത മോട്ടിവേഷ ണൽ ട്രൈനർ പി രമേഷ് മാസ്റ്റർ എന്നിവർ ക്ലാസെടുത്തു.
ക്ലാസിൽ പങ്കെടുത്തവർക്ക് കേരള ഷോപ്പ്സ് & കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു.
ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ പി വി സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് സുശീലാ ബാലഗോപാൽ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ