കാസർകോട്: ഒറ്റയാവരുത്; ഒരാശയ മാവുക എന്ന ശീർഷകത്തിൽ നടന്ന് വരുന്ന എസ്എസ്എഫ് മെമ്പർഷിപ്പ് കാലയളവിന്റെ ഭാഗമായി യൂണിറ്റ്, സെക്ടർ, ഡിവിഷൻ പുനസംഘടനകൾ പൂർത്തികരിച്ച് കാസർകോട് ജില്ലാ കൗൺസിലിന് ചെറുവത്തൂർ കുഴിഞ്ഞടി മർകസിൽ തുടക്കമായി.
രാവിലെ ഏഴ് മണിക്ക് കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി യൂസുഫ് മദനി ചെറുവത്തൂർ പതാക ഉയർത്തി.അബ്ദുറഹ്മാൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്തു.പള്ളംങ്കോട് അബ്ദുൽ ഖാദർ മദനി, ജലീൽ സഖാഫി മാവിലാടം എന്നിവർ സംബന്ധിച്ചു.
വിവിധ റിപ്പോർട്ടുകളുടെ മേൽ ചർച്ച നടക്കും. എസ്.എസ്.എഫ്. സംസ്ഥാന ജന.സെക്രട്ടറി സി.എൻ.ജാഫർ സ്വാദിഖ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് മുനീറുൽ അഹ്ദൽ, ശമീർ സൈദാർപ്പള്ളി ചർച്ചകൾക്ക് നേതൃത്വം നൽകും.
കൗൺസിൽ നടപടികൾക്ക് സംസ്ഥാന സെക്രട്ടറി കെ ബി ബശീർ തൃശൂർ നേതൃത്വം നൽകും. കൗൺസിലിൽ വച്ച് പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ