ബോവിക്കാനം: മത സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തന മേഘലകളിൽ അരുണകിരണങ്ങൾ ഉതിർത്ത് നിരാലംബ ഹൃദയങ്ങൾക്ക് ആശ്വാസത്തിന്റെ തൂവൽസ്പർശമേകുന്ന ബോവിക്കാനം ഹിദായത്തുൽ ഇസ്ലാം സംഘത്തിന്റെ ഇരുപത്തി ഏഴാം വാർഷിക പൊതു സമ്മേളനവും മതപ്രഭാഷണവും മദനീയം സ്വലാത്ത് മജ്ലിസും ഡിസംബർ 24,25 തീയ്യതികളിലായി ബോവിക്കാനം വാരിയൻ കുന്നത്ത് അഹ്മ്മദ് ഹാജി നഗറിൽ നടത്തപ്പെടുന്നു.
24 ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സംസ്ക്കരിക സമ്മേളനം കർണാടക മുൻ മന്ത്രി യു ടി ഖാദർ എം എൽ എ ഉൽഘാടനം ചെയ്യുന്നു.രാത്രി 8 മണിക്ക് ഡോക്ടർ ഹാഫിള് ജുനൈദ് ജൗഹരി അൽ അസ്ഹരി പ്രഭാഷണം നടത്തും. 25ന് രാത്രി 7 മണിക്ക് മദനീയം സ്വലാത്ത് മജ്ലിസിന് അബ്ദുൽ ലത്വീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകുന്നു.
ആയിരങ്ങൾക്ക് അന്നദാനത്തോടെ പരിപാടിക്ക് പരിസമാപ്തി കുറിക്കുമെന്ന് സംഘാടകർ പ്രസ്താവനയിലൂടെ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ