2022 അവസാനിക്കാറാവുമ്പോള്‍ വിവിധ വിഷയങ്ങളില്‍ ചോദ്യം ഉയർത്തിക്കൊണ്ട് മാതൃഭൂമി ന്യൂസ് നടത്തിയ സർവ്വേയില്‍ ബി ജെ പിയുടെ സാധ്യതകള്‍ സംബന്ധിച്ച ചോദ്യവും ഉള്‍പ്പെടുത്തിയിരുന്നു. ബി ജെ പിക്ക് കേരളത്തില്‍ സാധ്യതയുണ്ടോ എന്നായിരുന്നു മാതൃഭൂമിയുടെ ചോദ്യം. സർവ്വേയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും ഇതിന് ഉത്തരമായി നല്‍കിയത് ബി ജെ പിക്ക് ഒരു സാധ്യതയും ഇല്ലെന്ന മറുപടിയായിരുന്നു നല്‍കിയത്
33 ശതമാനം പേർ മാത്രമാണ് കേരളത്തില്‍ ബി ജെ പിക്ക് സാധ്യതകളുണ്ടെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ മറുവശത്ത് 67 ശതമാനം പേർ ബി ജെപിക്ക് സാധ്യതയില്ലെന്ന നിലപാടുകാരായിരുന്നു. അതേസമയം, കെ റെയില്‍ കേരളത്തിന് വേണ്ടോയെന്ന് ചോദ്യത്തിന് സർക്കാറിന് ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. 42 ശതമാനം പേർ വേണമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ 58 ശതമാനമാണ് വേണ്ട എന്ന് അഭിപ്രായപ്പെട്ടത്
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്നുള്ളതും സർവ്വേയില്‍ ചോദ്യമായി വന്നിരുന്നു. 54 ശതമാനം പേർ യാത്ര ദേശീയതലത്തില് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 46 ശതമാനമാണ് ഗുണം ചെയ്യില്ലെന്ന് വിശ്വസിക്കുന്നവർ. അതേസമയം യുഡിഎഫ് നേതൃത്വത്തിലേക്ക് ശശി തരൂർ വരണോയെന്ന ചോദ്യത്തിന് വലിയ പിന്തുണയാണ് തിരുവനന്തപുരം എംപിക്ക് ലഭിക്കുന്നത്
സർവ്വേയില്‍ പങ്കെടുത്ത 68 ശതമാനം പേരും യു ഡി എഫ് നേതൃത്വത്തിലേക്ക് വരണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. 32 ശതമാനം പേർ മാത്രമാണ് ഇതിന് വിരുദ്ധമായ അഭിപ്രായം പങ്കുവെച്ചിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം കെ സുധാകരനും വിഡി സതീശനും കീഴില്‍ മികച്ചതായോയെന്ന ചോദ്യത്തിന് 55 ശതമാനം പേരും ഇല്ലെന്നുള്ള മറുപടിയാണ് നല്‍കിയത്. 45 ശതമാനും മികച്ചതായി എന്ന് അഭിപ്രായപ്പെട്ടു.
അതേസമയം, കേരളത്തിലെ ഏറ്റവും ജനസമ്മിതിയുള്ള നേതാവ് ആര് എന്ന ചോദ്യത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നിട്ട് നിന്നു. സർവ്വേയില്‍ പങ്കെടുത്ത 48.5 ശതമാനം പേരാണ് പിണറായി വിജയനെ പിന്തുണച്ചിരുക്കുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് എന്നതാണ് ശ്രദ്ധേയം. 17.07 ശതമാനത്തിന്റെ പിന്തുണയാണ് അദ്ദേഹത്തിനുള്ളത്. മൂന്നാമതുള്ളതും മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദനാണ്. 8.55 ശതമാനം ആളുകള്‍ വിഎസ് ആണ് ഇപ്പോഴും ജനപ്രിയന്‍ എന്ന് അഭിപ്രായപ്പെടുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ