ചട്ടൻചാൽ: നിർദിഷ്ട ദേശീയപാത ആറുവരി കടന്നുപോകുന്ന ചട്ടഞ്ചാൽ ടൗണിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി. ഇത് സംബന്ധിച്ച് പ്രമേയം ഇന്ന് ചേർന്ന ഭരണസമിതി യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ടി പി നിസാർ അവതരിപ്പിക്കുകയായിരുന്നു. നിലവിലുള്ള ഡിപിആർ അനുസരിച്ച് എട്ടു മീറ്റർ ആഴത്തിലും 27 മീറ്റർ വീതിയിലും വലിയ കുഴിയെടുത്ത് ആണ് നിർദിഷ്ട പാത കടന്നു പോകുന്നത്. പിന്നെ ബാക്കി വരുന്ന വളരെ ചെറിയ സ്ഥലത്ത് വേണം ടൗണിലെ പാർക്കിങ്ങും, ബസ്റ്റോപ്പും മറ്റും സൗകര്യങ്ങളും ഒരുക്കാൻ. ഇത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പ്രമേയത്തിൽ പറയുന്നു. മുസ്ലിംലീഗ് നേതാവും ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഷംസുദ്ദീൻ തെക്കിൽ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു. പ്രമേയം ഐക്യ കണ്ടേന പാസായി. ജില്ലാ ഭരണകൂടത്തിലും ദേശീയപാത അതോറിറ്റിക്കും അയച്ചു കൊടുക്കാൻ തീരുമാനിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ