കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ വിളിച്ച നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നഗരസഭ യോഗം അവസാനിപ്പിച്ചു. ഒരു മണിക്കൂറോളം നഗരസഭ സംഘര്‍ഷാവസ്ഥയില്‍ ആയിരുന്നു.
മേയര്‍ക്ക് പിന്തുണയുമായി ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പ്രതിരോധിച്ച് എല്‍ഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ചോദിച്ചു.
കൗൺസിൽ യോഗം വിളിച്ച് ചേർക്കാൻ ആവശ്യപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കാനുള്ള സാമാന്യ മര്യാദ കാണിക്കണമെന്ന് മേയർ പറഞ്ഞു. മേയർ പങ്കെടുക്കാൻ പാടില്ലെന്ന് പറഞ്ഞത് രാഷ്ട്രീയ തന്ത്രമാണെന്നും
ഭയക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു.
മേയറെ അധ്യക്ഷസ്ഥാനത്തിരുത്തി കത്തുവിവാദം ചര്‍ച്ചചെയ്യാനാവില്ലെന്ന നിലപാടാണ് പ്രതിപക്ഷ പാർട്ടികൾ ഉയര്‍ത്തിയത്. മേയറിനെ മാറ്റിനിര്‍ത്തി വേണം ഈ ചര്‍ച്ച നടത്താനെന്നറിയിച്ച് ഇരുകക്ഷികളും കത്ത് നല്‍കിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് ഇത് അംഗീകരിച്ചില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ