കോഴിക്കോട്: സുന്നി വേദിയിൽ രാഷ്ട്രീയ ചായ്‍വിനെ ചൊല്ലി സമസ്ത നേതാക്കൾ തമ്മിൽ പരസ്യമായ ഏറ്റുമുട്ടൽ. മുഷാവറ അംഗങ്ങളായ ബഹാവുദ്ദിൻ നദ് വിയും മുക്കം ഉമർ ഫൈസിയുമാണ് സംഘടനയുടെ ഇടത് ചായ്‍വിനെ ചൊല്ലി ഇടഞ്ഞത്. വഖഫ് നിയമനം പിഎസ്‍സിക്ക് വിട്ട തീരുമാനം പിന്‍വലിച്ച സര്‍ക്കാരിനെ അഭിനന്ദിച്ചതിനെതിരെ മുഷാവറ അംഗം ബഹാവുദ്ദീൻ നഖ് വി വിമര്‍ശിച്ചു.
ബാഗ് തട്ടിപ്പറിച്ചയാള്‍ അത് തിരിച്ചുനല്‍കിയതിനെ സ്വാഗതം ചെയ്തപോലെയാണ് സര്‍ക്കാരിനെ അഭിനന്ദിച്ചത് എന്നതായിരുന്നു വിമര്‍ശനം. എന്നാല്‍ സമസ്‍ത ആര്‍ക്കും കീഴടങ്ങിയിട്ടില്ലെന്ന് മറുപടി മുക്കം ഉമര്‍ ഫൈസി നല്‍കി. സമസ്‍ത രാഷ്ട്രീയക്കാര്‍ക്ക് മുകളിലെന്നും ഉമര്‍ ഫൈസി പറഞ്ഞു. സമസ്തയെ വിമർശിക്കുന്ന മുസ്ലിം ലീഗ് താമസിയാതെ ഇടതുമുന്നണിയിലെത്തുമെന്നും ഉമർ ഫൈസി പരിഹസിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ