കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. ഓരോ കോടതി വിധിയും സര്‍ക്കാരിന്റെ മാര്‍ക്‌സിസ്റ്റ്‌വത്ക്കരണത്തിനുള്ള തിരിച്ചടിയാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഗവര്‍ണറുടെ കാവിവത്ക്കരണത്തിന് പരിഹാരമല്ല മാര്‍ക്‌സിസ്റ്റ്‌വത്ക്കരണം. സത്യസന്ധമായി നിയമനം നടത്തിയിരുന്നുവെങ്കില്‍ ഇത് സംഭവിക്കുകയില്ലായിരുന്നുവെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനയില്‍ മുരളീധരന്‍ മുന്‍ നിലപാട് മയപ്പെടുത്തി. കെ സുധാകരന്‍ വിവാദം അവസാനിച്ച് കഴിഞ്ഞെന്ന് മുരളീധരന്‍ പറഞ്ഞു. ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചതില്‍ മാത്രമാണ് എതിര്‍പ്പ്.
തരൂരിന് പാര്‍ട്ടിയുടെ താഴെ തട്ടില്‍ ബന്ധമില്ലെന്നായിരുന്നു കെ മുരളീധരന്റെ ആരോപണം. അത് മറികടക്കാന്‍ തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് സ്വാഗതാര്‍ഹമാണെന്ന് മുരളീധരന്‍ പറഞ്ഞു. ശശി തരൂരിനെ പോലുള്ളവരുടെ സേവനം പാര്‍ട്ടിക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ