ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ സൗദി അറേബ്യയ്ക്കെതിരേ പോളണ്ട് മുന്നിൽ (1-0). 39 ആം മിനിറ്റിൽ പിയോറ്റര്‍ സിയെലിന്‍സ്‌കിയാണ് പോളണ്ടിനായി വലകുലുക്കിയത്. ഇരട്ട സേവുകളുമായി ടീമിനിനെ രക്ഷിച്ചത് പോളണ്ട് ഗോള്‍കീപ്പര്‍ വോയ്‌സിയെച്ച് സെസ്‌നിയാണ്.
അർ-റയ്യാനിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ആദ്യ മിനിറ്റുകളിൽ തന്നെ ആക്രമിച്ച് കളിച്ചത് സൗദി അറേബ്യയാണ്. ബോൾ പൊസഷനിൽ പോളണ്ട് മുന്നിൽ നിന്നെങ്കിലും, ആദ്യ 35 മിനിറ്റിൽ സൗദി അറേബ്യയുടെ പ്രതിരോധം തകർക്കാൻ പോളണ്ടിന് കഴിഞ്ഞില്ല. പോളണ്ടിനായി ക്രിസ്റ്റ്യൻ ബീലിക്ക് സ്‌കോറിങ്ങിന് അടുത്തെത്തിയെങ്കിലും ലഭിച്ച കോർണറിൽ നിന്നുള്ള ഹെഡ്ഡർ ലൈനിന് തൊട്ടുമുമ്പ് സലേ അൽഷെഹ്‌രി തടഞ്ഞു.
44-ാം മിനിറ്റില്‍ സൗദി അറേബ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. അല്‍ ഷെഹ്‌രിയെ ബിയാലെക് വീഴ്ത്തിയതിനെത്തുടര്‍ന്ന് വാറിലൂടെയാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. സൂപ്പര്‍താരം സാലി അല്‍ ഷെഹ്‌രിയാണ് കിക്കെടുത്തത്. എന്നാൽ ദൗസാരിയെടുത്ത കിക്ക് ഗോൾകീപ്പർ തട്ടിയകറ്റി. പ്രതിരോധം കടുത്തതോടെ ആദ്യ 20 മിനിറ്റിനുള്ളില്‍ തന്നെ മൂന്ന് താരങ്ങളാണ് മഞ്ഞക്കാര്‍ഡ് കണ്ടത്. കൂടാതെ സൗദിയുടെ സ്റ്റാഫുകളിലൊരാൾക്ക് റഫറി മഞ്ഞക്കാർഡ് വിധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ