കെഎം മാണി ഊർജിത കാർഷിക ജലസേചന പദ്ധതി പ്രകാരം ജില്ലയിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കും. റോഷി അഗസ്റ്റിൻ
മാണി സാറിന്റെ പേരിൽ കാർഷിക മേഖലയിൽ ചെറുകിട മൈക്രോ ഇറിഗേഷൻ പ്രോജക്ട് കൊടുക്കുമ്പോൾ കർഷകരിൽ ഒരു ആവേശം സന്നിവേശിക്കും എന്ന് അദ്ദേഹം പറഞ്ഞു. നാണ്യ വിളകൾക്ക് കുടിവെള്ളം കൊടുക്കുന്ന ഈ പദ്ധതി ജില്ലയിൽ കർഷകർക്ക് ഉണർവേകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് എം നേതൃയോഗം കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ അധ്യക്ഷനായിരുന്നു. ഓഫീസ് ചാർജ് സെക്രട്ടറി ചാക്കോ തെന്നിപ്ലാക്കൽ സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു തൂളിശ്ശേരി,ഷിനോജ് ചാക്കോ, അഡ്വക്കേറ്റ് സുധീർ മേലേടത്ത്, സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയംഗം സജി സെബാസ്റ്റ്യൻ, രാഘവ ചേരാൽ, ചാക്കോ ആനക്കല്ലിൽ, ജോസ് ജോസഫ് ചെന്നക്കാട്ട് കുന്നേൽ, ബാബു നെടിയകാല, ജോസഫ് മൈക്കിൾ, ഐടി സെക്രട്ടറി അഭിലാഷ് മാത്യു, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് കാക്കക്കൂട്ടുങ്കൽ, കെ ടി യു സി ജില്ലാ പ്രസിഡണ്ട് ടോമി ഈഴേ റേറ്റ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ലിജിൻ ഇരുപ്പക്കാട്ട്, ജോയ് മൈക്കിൾ, സേവിയർ കളരിമുറി, ജെയിംസ് മാരൂർ, അൻവർ മുനമ്പം, യൂസഫ് ടി. പി., സിദ്ദിഖ് ചേരങ്കൈ, തുടങ്ങിയവർ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ