കാസർകോട് പെരിയയിൽ ദേശീയ പാതയുടെ അടിപ്പാത തകര്‍ന്നു; തൂണുകൾക്ക് ബലമില്ലാത്തതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം
കാസർകോട്: കാസർകോട് പെരിയയിൽ ദേശീയ പാതയിൽ അടിപ്പാത തകർന്ന് വീണു. നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അടിപ്പാത തകര്‍ന്നത്. ഇന്ന് പുലർച്ചെ മൂന്നിനാണ് അപകടം. ആർക്കും പരിക്കില്ല.
അടിപ്പാതയുടെ മുകൾ ഭാഗം കോൺക്രീറ്റ് കഴിഞ്ഞ ഉടനെ തകർന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്യാനായി നൽകിയ ചെറു തൂണുകൾക്ക് ബലമില്ലാത്തത് കൊണ്ടെന്ന് അടിപ്പാത തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഈ കൂണുകൾ പൊട്ടിയാണ് അപകടത്തിന് ഇടയാക്കിയത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ