മലപ്പുറം: സമാനമനസ്ക്കരായ മുഴുവൻ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനാ നേതാക്കളെയും പ്രവർത്തകരെയും സംഘടിപ്പിച്ചുകൊണ്ട് സർക്കാരിന്റെ വികലമായ മദ്യനയം തിരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് വിശാല ഐക്യം രൂപീകരിക്കാൻ ലഹരി നിർമാർജന സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. നാട് ലഹരിക്കടിമപ്പെട്ട് വിറങ്ങലിച്ചു നിൽക്കുമ്പോൾ വീര്യം കുറഞ്ഞ ലഹരി പദാർത്ഥങ്ങൾ സർക്കാർ ചിലവിൽ തന്നെ നിർമ്മിച്ചു കൊണ്ട് യുവതലമുറയെ ലഹരിയിലേക്ക് ആകർഷിപ്പിക്കാനുള്ള സർക്കാരിന്റെ ഗൂഢനീക്കം തടയാൻ ഏതറ്റംവരെയും പോകാൻ നാടിന്റെ നന്മ ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും ഒന്നിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് പി എം കെ കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി ഒ കെ കുഞ്ഞിക്കോമു മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സി എം യൂസഫ്. പി പി എ അസീസ്, എ എം അബൂബക്കർ, ഷാജു തോപ്പിൽ, അഷ്റഫ് കോടിയിൽ, പി പി അലവിക്കുട്ടി, ജമാൽ കൂടല്ലൂർ സംസാരിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ