കാഞ്ഞങ്ങാട് : ഭീമനടി -ചിറ്റാരിക്കൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഈസ്റ്റേൺ യൂണിറ്റ് രൂപീകരണയോഗം ആവശ്യപ്പെട്ടു . നിർമ്മാണത്തിനായി റോഡ് ഏറെക്കാലമായി പൊളിച്ചിട്ട് ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മലയോര പ്രദേശങ്ങളായ ഭീമനടി, ചിറ്റാരിക്കൽ , മാലോം, പരപ്പ വെള്ളരിക്കുണ്ട് തുടങ്ങിയ മേഖലകളിലെ ഹോട്ടൽ വ്യാപാരികളെ ഒന്നിപ്പിച്ചുകൊണ്ടാണ് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഈസ്റ്റേൺ യൂണിറ്റ് രൂപീകരിച്ചത്. രൂപീകരണയോഗം ജില്ലാ സെക്രട്ടറി നാരായണ പൂജാരി ഉദ്ഘാടനം ചെയ്തു രാജൻ കളക്കര , ഷംസുദ്ദീൻ കാഞ്ഞങ്ങാട്, സജി വർഗീസ്, എബ്രഹാം, ബിജു മുണ്ടപ്പുഴ എന്നിവർ സംസാരിച്ചു. യോഗത്തിൽ പ്രദീപ് ചെറുവാറ്റിനെ പ്രസിഡണ്ടായും , ഷാജി ഇറ്റില്ലത്തെ സെക്രട്ടറിയായും യൂസഫ് ചുങ്കത്തിനെ ട്രഷററായും തെരഞ്ഞെടുത്തു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ