കാസർഗോഡ് : ഭാരത സർക്കാരിൻറെ 'സ്വച്ചതാ പക്വാടാ' (Swachhata Pakhwada) പരിപാടികളുടെ ഭാഗമായി കാസർഗോഡ് റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു. കാസർഗോഡ് റെയിൽവേ അധികാരികളുടെയും കാസർകോട് മുനിസിപ്പാലിറ്റിയുടെയും മഡോണ സ്കൂൾ സ്റ്റുഡൻസ്, കാസർഗോഡ് ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റ്, മാലിക്ക് ദിനാർ കോളേജ് ഓഫ് നഴ്സിംഗ് എൻഎസ്എസ് യൂണിറ്റ് തുടങ്ങിയ എൻഎസ്എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പൊതു ഇടങ്ങൾ ശുചിയായിരിക്കേണ്ടതിൽ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും പങ്ക് വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടു ദിവസമായി നടന്ന പരിപാടികളിൽ ആദ്യ ദിനം മഡോണ സ്കൂൾ കുട്ടികളും ടീച്ചർമാരും പങ്കെടുത്തു. കെ. സ്റ്റഡിസ് ഡയറക്ടർ നാസർ ചെർക്കളം പരിപാടി ഉത്ഘാടനം ചെയ്തു. സ്റ്റേഷൻ മാസ്റ്റർമാരായ റൂബിൻ, പ്രശാന്തൻ പി.കെ., പ്രോഗ്രാം ഓഫീസറായ ഡോ. ആശാലത സി.കെ. മൻഷാദ്, ആർ.പി.ഫ്. എസ്.ഐ. കതിരേശൻ, ബിനോയ്, ജി.ആർ.പി. എസ്.ഐ. മോഹൻ, ട്രെയിൻ ടിക്കറ്റ് എക്സാമിനർ സജിത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ജന എന്നിവർ സംസാരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വിദ്യർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ