സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയോ എന്നതില്‍ അന്വേഷണം. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണമാരംഭിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ചില ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടപടി എടുത്തില്ലെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി.
ചില ജില്ലകളില്‍ എസ്എച്ച്ഒ തലത്തില്‍ വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിവരം. പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍ നടപടി ശക്താക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അക്രമ സംഭവങ്ങളില്‍ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് നിര്‍ദേശം.
നിലവില്‍ എട്ട് സംസ്ഥാനങ്ങളിലെ പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് തുടരുകയാണ്. അറസ്റ്റിലായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് തുടരുന്നത്. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എന്‍ഐഎ പരിശോധന. പിടിയിലായവരുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് തെളിവുകള്‍ കണ്ടെത്താനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമം.
വിവിധിയിടങ്ങളില്‍ എന്‍ഐഎ നേരിട്ടും സംസ്ഥാന പൊലീസും റെയ്ഡ് നടത്തുകയാണ്. കര്‍ണാടക ബാഗല്‍കോട്ടില്‍ റെയ്ഡിനെതിരെ പ്രതിഷേധിച്ച ഏഴ് പേര്‍ അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അസ്ഗര്‍ അലി ഷേഖ് ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായി. ഇവരെ മംഗളൂരുവില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
അതേസമയം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രര്‍ത്തകരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കും.ആദ്യം റദ്ദാക്കുക പി.കോയ , ഇ.എം അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങിയവരുടെ പാസ്‌പോര്‍ട്ടാണ്. പാസ്‌പോര്‍ട്ട്- വിസാ ചട്ടങ്ങള്‍ ലംഘിച്ചെന്ന എന്‍.ഐ. എ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇസ്താംപൂളില്‍ ഐ.എച്ച്.എച്ചും ആയ് നടത്തിയ ചര്‍ച്ചയും അതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് സ്വീകരിച്ചതും അടക്കം ചട്ടലംഘനമെന്നാണ് വിലയിരുത്തല്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ