ചട്ടഞ്ചാൽ മഹാലക്ഷ്മിപുരം ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം: ഞായറാഴ്ച ചണ്ഡികാഹോമം, ഒക്ടോബർ 5ന് വിദ്യാരംഭത്തോടെ സമാപനം
ചട്ടഞ്ചാൽ:ചട്ടഞ്ചാൽ മഹാലക്ഷ്മിപുരം ക്ഷേത്രത്തിൽ പത്തു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവം ഈ മാസം 26ന് ആരംഭിച്ചു.
ഞായറാഴ്ച ചണ്ഡികാഹോമം, ഒക്ടോബർ 4 മഹാനവമി ദിനത്തിൽ ആയുധ പൂജ, ഒക്ടോബർ 5 വിജയദശമി ദിനത്തിൽ വിദ്യാരംഭത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി 10 മണിക്ക് നൃത്തനൃത്യങ്ങൾ ( മണ്ണ്വം പ്രാദേശിക സമിതി ) ഒക്ടോബർ 1ന് രാവിലെ 10 മണി മുതൽ വൈകു ന്നേരം 6 മണി വരെ അഖണ്ഡ നൃത്തോത്സവം ക്ലാസ്സിക്കൽ ഡാൻസ് ( ശ്രീ മുകാംബിക കലാകേന്ദ്രം, ഉദുമ ) രാത്രി 10 മണി നൃത്ത അരങ്ങേറ്റം, നൃത്ത സന്ധ്യ ( റിഥം കലാക്ഷേത്രം അരമങ്ങാനം ) ഒക്ടോബർ2ന് രാത്രി 10 മണി നൃത്തനിശ ( ബ്രിട്ടിക്കൽ - കോലാംകുന്ന് പ്രാദേശിക സമിതികൾ) 3ന് രാത്രി 10 മണിക്ക് നൃത്തനൃത്യങ്ങൾ (മുണ്ടോൾ പന്നിക്കൽ , മഹാലക്ഷ്മിപുരം പ്രാദേശിക സമിതികൾ) ഒക്ടോബർ 4ന് രാവിലെ 10 മണിക്ക് പഞ്ചാരിമേളം ( കനകവളപ്പ് ക്ഷേത്ര വാദ്യസംഘം ) രാത്രി 10 മണി നൃത്തനൃത്യങ്ങൾ ( ത്രയം കലാകേന്ദ്രം, ചട്ടഞ്ചാൽ).
18 വർഷമായി കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ സംഗീതജ്ഞർ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. നവരാത്രി കാലത്ത് ദിവസവും ആയിരങ്ങൾ ക്ഷേത്രത്തിലെത്തുന്നുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഗോപിനാഥൻ പന്നിക്കൽ പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ