ആറിടങ്ങളിൽ NEET പരീക്ഷ വീണ്ടും നടത്തും;കൊല്ലത്ത് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പെൺകുട്ടികൾക്ക് മാത്രം
ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. നടപടി കേന്ദ്ര അന്വോഷണസമതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ. കൊല്ലം മാർത്തോമ കോളേജിൽ വീണ്ടും നീറ്റ് പരീക്ഷ നടത്താൻ തീരുമാനം. സെപ്റ്റംബർ നാലിന് പെൺകുട്ടികൾക്ക് മാത്രമായാണ് പരീക്ഷ നടത്തുക
എല്ലാ പെൺകുട്ടികളും നിർബന്ധപൂർവ്വം പരീക്ഷ എഴുതേണ്ടതില്ലെന്ന് നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസി നിർദേശിച്ചു. ന്യൂസ് 18 വാർത്തയിലൂടെയായിരുന്നു സുരക്ഷാ പരിശോധനയുടെ പേരിൽ അടിവസ്ത്രം അഴുപ്പിച്ച സംഭവം പുറത്ത് കൊണ്ടുവന്നത്.
ആറിടങ്ങളിൽ പരീക്ഷ വീണ്ടും നടത്തുമെന്ന് നാഷൺ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചിരിക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നീറ്റ് പരീക്ഷ വീണ്ടും നടത്തുന്നത്.
കൊല്ലം ആയൂരിലെ മാര്‍ത്തോമ കോളേജിലാിരുന്നു നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത്. സംഭവത്തില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ എല്ലാ പ്രതികൾക്കും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ