തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം ആരോപിച്ചു. മൂന്നു ബൈക്കുകളിലായി എത്തിയവരാണ് കല്ലെറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആക്രമണം നടന്നത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായി.
ആനാവൂർ നാഗപ്പന്റെ കാറിന്റെ ചില്ലുകൾ തകർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിൽ അക്രമം അഴിച്ചു വിടാൻ ആർഎസ്എസ്- ബി ജേ പി ശ്രമമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടായിരുന്നു ജില്ലാ കമ്മിറ്റി ഓഫീസിന്. ബൈക്കിലെത്തിയ സംഘം റോഡില്‍ നിന്ന് കല്ലെറിയുകയായിരുന്നു. ഇതിന് ശേഷം ഉടന്‍ തന്നെ ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പോലീസ് പിന്നാലെ ഓടിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ