മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും ഈ മെയിൽ സന്ദേശം അയച്ചു ,ജില്ലയിലെ എല്ലാ സ്കൂൾ കോളേജുകളിലും ലഹരിക്കെതിരെ ബോധവൽകരണ ക്ലാസ് നടത്തണമെന്ന് ലഹരി നിർമാർജന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി
ലഹരി ഉപയോഗം വർധിച്ഛ് വരുന്ന സാഹചര്യത്തിൽ ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം തടയുവാൻ അടിയന്തര നടപടി സ്വീകരിക്കാൻ വേണ്ടി മുഖ്യമന്ത്രിക്ക് ഈ മെയിൽ സന്ദേശം അയച്ചു . ജില്ലയിൽ പോലീസും, എക്‌സൈസും മലയോര മേഖല ഉൾപ്പെടെ സ്കൂൾ കോളേജ് പല പ്രദേശങ്ങളിലും ലഹരി മാഫിയകൾകെതിരെ മിന്നൽ പരിശോധന നടത്തണമെന്നും ലഹരി നിർമാജന സമിതി ആവശ്യപ്പെട്ടു .കാസർഗോഡ് SP യെയും ,കാഞ്ഞങ്ങാട് DYSP യെയും മറ്റ് എക്സൈസ്,പോലീസ് ഉദ്യോഗസ്ഥരെയും ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിൽ ലഹരി നിർമാജന സമിതി അഭിനന്ദിച്ചു . യോഗത്തിൽ ജില്ലാ പ്രസിഡന്റ് മൂസ പാട്ടില്ലം അധ്യക്ഷ വഹിച്ചു .സെക്രട്ടറി DR, TN സുരേന്ദ്ര നാഥ് , ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് ജോസ് മാവേലി ,നീലേശ്വരം നഗരസഭ പ്രതിപക്ഷ നേതാവ് ഈ സജീർ , മുഹമ്മദ് സഹദി ,അബ്ദുൽ റഹ്മാൻ സവൻസ്റ്റാർ മുഹമ്മദ് മൻസൂർ ,MA മൂസ മൊഗ്രാൽ , കരീം കുശാൽ നഗർ , രവീന്ദ്രൻ മുങ്ങത്ത് ,ഹമീദ് ചേരങ്കി , വിജയൻ മണിയറ എന്നിവർ സംസാരിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ