തേനി: കല്യാണവീട്ടിലെ തല്ലാണ് ഇപ്പോഴത്തെ വാർത്തകളിൽ നിറയുന്നത്. നേരത്തെ പപ്പടത്തിന് വേണ്ടി തല്ലുണ്ടാക്കിയ ആലപ്പുഴ സംഭവത്തിന് ശേഷം ഇപ്പോൾ വീണ്ടും ഒരു കല്യാണത്തല്ലിന്റെ വാർത്ത പുറത്തു വരികയാണ്. തേനിയിലാണ് സംഭവം. വിവാഹ ദിവസം വധൂവരന്മാരുടെ വാഹനം പൊലീസ് സ്റ്റേഷന് മുന്നിലിട്ട് യുവാവ് കത്തിച്ചു.
വധുവിന്റെ സഹോദരനാണ് ചിന്നമന്നൂർ പൊലീസ് സ്റ്റേഷനു മുന്നിൽ പാർക്കുചെയ്തിരുന്ന വാഹനം കത്തിച്ചത്. ചിന്നമന്നൂർ തേരടി തെരുവിൽ പാണ്ടിയുടെ മകൾ മല്ലികയും(24) മുറച്ചെറുക്കൻ ദിനേഷ് കുമാറും ( 28) തമ്മിലുള്ള വിവാഹമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാർ എതിരായതോടെ ബന്ധുക്കളിൽ ചിലരുടെ സഹായത്തോടെയാണ് ഇവർ വീരപാണ്ടി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചത്. എന്നാൽ വിവരമറിഞ്ഞ് ബന്ധുക്കളെത്തി പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇരുവരും വിവാഹശേഷം ചിന്നമന്നൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ