സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല: വാഹനാപകടത്തിൽ പരിക്കേറ്റ രോഗി മരിച്ചു
കോഴിക്കോട്: സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും ആംബുലൻസിന്റെ വാതിൽ തുറക്കാനാവാതെ രോഗി മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ (66) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജിൽ വാഹനാപകടത്തിൽ പരിക്കേറ്റ് കോയ മോനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സ്കൂട്ടർ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. സ്കൂട്ടറിടിച്ചു സാരമായി പരിക്കേറ്റ നിലയിൽ ഗവ. ബീച്ച് ആശുപത്രിയിലാണ് കോയമോനെ ആദ്യം എത്തിച്ചത്.
പിന്നീട് ഇവിടെ നിന്നു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയ ആംബുലൻസിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. ഒടുവിൽ മഴു ഉപയോഗിച്ചു വാതിൽ പൊളിക്കുകയായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമോൻ അരമണിക്കൂറോളം ആംബുലൻസിനകത്ത് കുടുങ്ങിയതായി ബന്ധുക്കൾ പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ