ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്ന് ചാള്‍സ് രാജകുമാരന്‍ പതിനാറ് ലക്ഷം ഡോളര്‍ വാങ്ങി; റിപ്പോര്‍ട്ട്
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗമായ ചാള്‍സ് രാജകുമാരന്‍ (The Prince of Wales) അല്‍ ഖ്വയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്നും പണം സ്വീകരിച്ചിരുന്നതായി റിപ്പോര്‍ട്ട്. അന്നത്തെ വിനിമയ നിരക്കനുസരിച്ച് ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്നും ചാള്‍സ് രാജകുമാരന്‍ 10 ലക്ഷം പൗണ്ട് (16 ലക്ഷം ഡോളര്‍/ 1.6 മില്യണ്‍ ഡോളര്‍) സ്വീകരിച്ചതായി ബ്രിട്ടീഷ് ദിനപത്രമായ ദ സണ്‍ഡേ ടൈംസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ശനിയാഴ്ചയായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒസാമ ബിന്‍ ലാദന്റെ അര്‍ധ സഹോദരങ്ങളായ ബക്ര് ബിന്‍ ലാദന്‍ (Bakr bin Laden), അദ്ദേഹത്തിന്റെ സഹോദരന്‍ ഷഫിഖ് (Shafiq) എന്നിവരുടെ പക്കല്‍ നിന്നും ചാള്‍സ് രാജകുമാരന്‍ ചാരിറ്റിക്ക് വേണ്ടി പണം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ചാള്‍സ് രാജകുമാരന്‍ നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റായ പ്രിന്‍സ് ഓഫ് വെയ്ല്‍സ് ചാരിറ്റബിള്‍ ഫണ്ടിന് (Prince of Wales Charitable Fund) വേണ്ടിയാണ് അദ്ദേഹം പണം വാങ്ങിയത്. 2013 ഒക്ടോബര്‍ 30ന്, ചാള്‍സ് രാജകുമാരന്റെ സ്വകാര്യ വസതിയായ ലണ്ടനിലെ ക്ലാരന്‍സ് ഹൗസില്‍ വെച്ച് ബക്ര് ബിന്‍ ലാദനുമായി നടത്തിയ സ്വകാര്യ കൂടിക്...