കാസർഗോഡ്: മുളിയാർ ഗ്രാമ പഞ്ചായത്തിലെ മീത്തൽ ആലൂർ പ്രദേശത്തേക്ക് സർവ്വീസ് നടത്തിയിരുന്ന ബസ്സ് ഒരു വർഷത്തോളമായി നിർത്തിയതിനെത്തുടർന്ന് യാത്രക്കാർ വളരെയധികം പ്രയാസം നേരിടുകയാണ്.
ഈ പ്രദേശവാസികൾക്ക് തൊട്ടടുത്ത ബോവിക്കാനം ടൗണിൽ എത്തണമെങ്കിൽ 5 കിലോമീറ്ററോളം ദൂരമുണ്ട്. നിരവധി സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള ഈ നാട്ടുകാരുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനു വേണ്ടി മീത്തൽ ആലൂരിലേക്ക് കെ എസ് ആർ ടി സി ബസ്സ് അനുവദിക്കണമെന്ന് വകുപ്പ് മന്ത്രിയ്ക്കും, എം എൽ എയ്ക്കും, ട്രാൻസ്പ്പോർട്ട് കമ്മീഷണർക്കും അയച്ച നിവേദനത്തിൽ കേരള കോൺഗ്രസ്സ് (എം) മുളിയാർ മണ്ഡലം പ്രസിഡണ്ട് അബ്ദുൾ ഖാദർ കോളോട്ട് ആവശ്യപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ