മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ ഉദ്ധവ് താക്കറെ രാജ് സമര്‍പ്പിച്ചു. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഉദ്ധവ് താക്കറേ രാജി പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. രാജി പ്രഖ്യാപനത്തിന് പിന്നാലെ നിയമസഭാ സമ്മേളനം ഗവര്‍ണര്‍ റദ്ദാക്കി.
തനിക്ക് പിന്തുണ നല്‍കിയതില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്കും മറ്റു സംസ്ഥാന നേതാക്കള്‍ക്കും പിന്തുണച്ച സേനാ എംഎല്‍എമാര്‍ക്കും ഉദ്ദവ് നന്ദി അറിയിച്ചു.വിമതനീക്കത്തിനൊടുവില്‍ മാഹാവികാസ് അഖാഡി സഖ്യം താഴെവീഴുകയായിരുന്നു. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാരിന് രൂപം കൊടുത്തത്. രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ് സഖ്യസര്‍ക്കാര്‍ നിലംപതിച്ചത്.
വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഗുവാഹട്ടിയിലേക്ക് മാറ്റിയിരുന്ന വിമതര്‍ ഇന്നലെ വൈകീട്ടോടെ ഗോവയിലേക്ക് തിരിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ കേവലഭൂരിപക്ഷം തികയ്ക്കാന്‍ ഉദ്ദവ് താക്കറെ സര്‍ക്കാരന് കഴിയില്ലായിരുന്നു. കേവലഭൂരിപക്ഷത്തിന് 144 പേരുടെ പിന്തുണ വേണമെന്നിരിക്കെ 116പേരുടെ പിന്തുണ മാത്രമേ ഉറപ്പുള്ളൂ. മറുവശത്ത് ബിജെപി ആവട്ടെ വിമതര്‍ അടക്കം 162 പേരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ