കാസര്‍ഗോഡ് : ആരോഗ്യമേഖലയില്‍ കാസര്‍ഗോഡ് ജില്ല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോകപ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായി ആഗസ്റ്റ് 6ന് ഹിരോഷിമാദിനത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ നിരാഹാര സമരത്തിന്‍റെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ചക്ര സമരം വേറിട്ട സമരരീതി കൊണ്ടും നൂറുകണക്കിന് ജനങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി മാറി. എയിംസ് പ്രൊപോസലില്‍ കാസര്‍ഗോഡ് ജില്ലയുടെ പേര് ചേര്‍ക്കുക, വിദഗ്ധ ചികിത്സാ സംവിധാനം ജില്ലയില്‍ ഒരുക്കുക, മുഴുവന്‍ ഗ്രാമപഞ്ചായത്ത് നഗരസഭകളിലും പുനരധിവാസ കേന്ദ്രം- പകല്‍വീടുകള്‍ സ്ഥാപിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദയാഭായി അമ്മ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ നിരാഹാരസമരം നടത്തുന്നത്. ചക്ര സമര സംഘാടക സമിതി ചെയര്‍മാന്‍ ശുക്കൂര്‍ കണാജെയുടെ അധ്യക്ഷതയില്‍ നടന്ന ചക്ര സമരം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വക്കേറ്റ് ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. ദയാഭായി അമ്മ നിരാഹാര സംഘാടകസമിതി ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ജന:കണ്‍വീനര്‍ കരീം ചൗക്കി സ്വാഗതം പറഞ്ഞു. സുബൈര്‍ പടുപ്പ്, ഫറീന കോട്ടപ്പുറം, അഹ്മദ് ചൗക്കി, സുലൈഖ മാഹിന്‍, ഷാഫി കല്ലുവളപ്പ്, എന്‍ വി ഗോപിനാഥ് തായന്നൂര്‍, അബ്ദുള്ള കമ്പിളി, ഉസ്മാന്‍ കടവത്ത്, ഉബൈദുള്ള കടവത്ത്, രാജന്‍ കരിവെള്ളൂര്‍, കദീജ മൊഗ്രാല്‍, മുരളി മാനടുക്കം, സീതി ഹാജി, ജംഷി പാലക്കുന്ന്, അഡ്വ. സജി കമ്മത്ത്, ഷിനി ജെയ്സണ്‍, ഇസ്മായില്‍ കബര്‍ധാര്‍, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ശരീഫ്സാഹിബ്, യശോദ ചട്ടഞ്ചാല്‍, മുനീര്‍ കോവ്വല്‍പള്ളി, മുജീബ്റഹ്മാന്‍ കോളിയടുക്കം, സൂര്യനാരായണ ഭട്ട്, മുനീര്‍ മുനമ്പം, ഹക്കീം ബേക്കല്‍, മിസ്റിയ ചെര്‍ക്കളം, നെപ്റ്റ്യൂണ്‍ ചൗക്കി, സത്താര്‍ ചൗക്കി, കുഞ്ഞാമു കീഴുര്‍, ഉസ്മാന്‍ പള്ളിക്കാല്‍, മിനി. എന്‍ കെ, തസ്രീഫ മൊയ്തീന്‍, നാസര്‍ മൊഗ്രാല്‍, സത്താര്‍ കുണ്ടത്തില്‍, ഷാജി കാടമന, കമറുദ്ദീന്‍ പാടലടുക്ക, നാസര്‍ ബ്ലാര്‍ക്കോട്, നൗഷാദ് കാട മന, മറിയക്കുഞ്ഞി കൊളവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹമീദ് ചേരങ്കൈ നന്ദിയും പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ