കാസർഗോഡ്: ജില്ലയിലെ കുടിവെള്ള പദ്ധതി വൈദ്യുതിപ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ബാവിക്കര മുതൽ വിദ്യാനഗർവരെ കേബിൾ ഇടുന്ന പ്രവൃത്തിക്ക് ആവശ്യമായതുക കേരളവാട്ടർ അതോറിറ്റി ഇലക്ട്രിസിറ്റി ബോർഡിന് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ടെണ്ടർ നടപടിപൂർത്തിയാക്കി പ്രവൃത്തി ആരംഭിച്ചു. തുടക്കം മുതൽ അശാസ്ത്രീയമായിട്ടാണ് പ്രവൃത്തി തുടങ്ങിയത്. കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്ന് അലൈൻമെന്റ് മാറ്റാൻ ശ്രമം നടത്തുന്നതായും , കരാർഉടമ്പടിയിൽ ലംഗനം നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടതിനാൽ വിജിലൻസ് പ്രിൻസിപ്പൾ സെക്രട്ടറിക്ക് പരാതി നല്കുമെന്ന് കേരള കോൺഗ്രസ് (എം) ഉദുമനി യോജക മണ്ഡലം ജനറൽ സെക്രട്ടറി ബി.അബ്ദുൾഗഫൂർ, മുളിയാർ മണ്ഡലം പ്രസിഡണ്ട് അബ്ദുൾഖാദർ കോളോട്ടും പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ