മുളിയാറിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ വില്ലേജ് ജനകീയ സമിതി തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച: ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ ചീഫ് സെക്രട്ടറിക്ക് പരാതിനല്കും
മുളിയാർ കെ.കെപുറം മുതൽ എരിഞ്ചേരിവരെ റോഡുവക്കിലുള്ള അപകടാവസ്ഥയിലായ മരങ്ങളുടെ ശിഖിരങ്ങൾ മുറിച്ചു മാറ്റാൻ മുളിയാർ വില്ലേജ് ജനകീയസമിതിയിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉദ്യാഗസ്ഥരും തീരുമാനമെടുത്തതിൽ ഇതുവരെ നടപ്പിലാക്കാത്തത് ഗൗരവതരമാണെന്നും, മനുഷ്യജീവന് സംരക്ഷണം നല്കുന്നതിൽ വീഴ്ചയാണ് ഇതിൽനിന്നും മനസ്സിലാക്കുന്നതെന്നും ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ പ്രവർത്തകസമിതിയോഗം നിരീക്ഷിച്ചു. കാലവർഷാരംഭത്തിന് മുമ്പെ ഈ വിഷയത്തിൽ ആവശ്യം ഉന്നയിച്ചിട്ടും നടപ്പിലാവത്തത് ആശങ്കയുണ്ടെന്നും യോഗം കുറ്റപ്പെടുത്തി. സെക്ഷൻ133 പ്രകാരം എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് ഉള്ള അധികാരമാണ് ഇതെന്നും മറ്റുനടപടികളൊന്നും ഇതിന് ബാധകമല്ലെന്നും സോഷ്യൽ സേവ് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ബി.അബ്ദുൾഗഫൂർ, ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനവും പറഞ്ഞു ഇതു സമ്പന്ദിച് ചീഫ് സെക്രട്ടറിക്ക് പരാതിനല്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ