കാസറഗോഡ് ബോവിക്കാനം ആലനടുക്കയിലെ ഷുഹൈലയുടെ ദുരൂഹ മരണത്തിനിടയാക്കിയ സംഭവത്തിൽ ബോവിക്കാനം വ്യാപാര ഭവനിൽ സിദ്ദീഖ് ബോവിക്കാനത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ശക്തമായ സമര നടപടിയുമായി മുമ്പോട്ടു പോകാൻ തീരുമാനിച്ചു. ജൂലൈ രണ്ടാം തിയ്യതി വൈകുന്നേരം 5 മണിക്ക് ബോവിക്കാനം നഗരം ചുറ്റി പന്തം കൊളുത്തി പ്രകടനം നടത്താനും 13, 14 തിയ്യതികളിൽ രാപ്പകൽ സമരം നടത്താനും യോഗം തീരുമാനിച്ചു. രാപ്പകൽ സമര പരിപാടികളിൽ എം പി,എം എൽ എ മാർ, മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിക്കനും തീരുമാനിച്ചു. അധികാരികൾ കണ്ണ് തുറക്കുന്നത് വരെ ശക്തമായ സമരവുമായി മുമ്പോട്ടു പോകാൻ ആക്ഷൻ കമ്മിറ്റി തീരുമാനമെടുത്തു. യോഗം ബി കെ ഹംസ ആലൂർ ഉൽഘാടനം ചെയ്തു.
പി അബ്ദുല്ല ഹാജി, ഷഫീഖ് മൈകുഴി, മുനീർ ബാലനടുക്കം,
ഹംസ ചോയിസ്, ഹമീദ് മാസ്തിക്കുണ്ട്,റൗഫ് ബാലനടുക്കം, ചെമ്മു ബാലനടുക്കം, നിസാർ ബസ്റ്റാന്റ്, ലത്തീഫ് ആലൂർ, അബ്ദുല്ല പി എ, ഉസ്മാൻ ബാലനടുക്കം തുടങ്ങിയവർ സംബന്ധിച്ചു. ജന: കൺവീനർ മുനീർ സ്വാഗതവും, കൺവീനർ അഷ്‌റഫ് ബോവിക്കനം നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ