കാഞ്ഞങ്ങാട് നടന്ന ജൂനിയർ ഫാഷൻ ഷോ ജേതാവായി സ്മാർട്ട് ബോയ് മിസ്ബാഹിനെ തിരഞ്ഞെടുത്തു. കലാകാരനും ക്യാമറാമാനുമായ അസീസ് ട്രണ്ടിന്റെയും സാജിദ ടീച്ചറിന്റെയും മകനാണ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഒറിക്സിൽ നടന്ന ജൂനിയർ ഫാഷൻ ഷോ ശ്രദ്ധേയമായി, മുപ്പതോളം പേർ പങ്കെടുത്ത ഷോയിൽ സ്മാർട്ട് ബോയ് മിസ്ബാഹ് ജേതാവായി, കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് നൈഫിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി ഫസ്റ്റ് റണ്ണറപ്പായ് ബല്ലൂസിനെയും സെക്കൻഡ് റണ്ണറപ്പായി അഞ്ചൽ മനോജിനെയും തിരഞ്ഞെടുത്തു. 2018 ൽ കാസർഗോഡ് ഐവ കിഡ്സ് ഫാഷൻ ഷോയിലും, 2019 ൽ കാസർഗോഡ് പിലീ ഫാഷൻ ഷോയിലും മിസ്ബാഹ് വിന്നർ ആയിരുന്നു. സ്മാർട്ട് ബോയ് യൂട്യൂബ് ചാനലിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ കൊച്ചുമിടുക്കൻ സ്മാർട്ട് ബോയ് എന്ന പേര് പോലെ തന്നെ എല്ലാം കൊണ്ടും കഴിവുതെളിയിച്ചിരിക്കുന്നു. കഴിഞ്ഞ തവണ നടന്ന മുസാബഖ കലാമേളയിൽ ജില്ലാതല കലാ പ്രതിഭയായിരുന്നു. ജി യു പി സ്കൂൾ തെക്കിൽ പറമ്പയിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു, കലാകാരനും ഫോട്ടോഗ്രാഫറുമായ അസീസ് ട്രണ്ടിന്റെയും സാജിദ ടീച്ചറിന്റെയും മകനാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ