ബോവിക്കാനം:പുഞ്ചിരി മുളിയാർ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി,അകാഫ് സൽസർ സഹകരണ ത്തോടെ മുതലപ്പാറ
എസ്.സി. കോളനിയിൽ നടത്തിയ സൗജന്യ മൊബൈൽ മെഡിക്കൽ ക്യാമ്പ് എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെ നൂറ് കണക്കിന് രോഗി കൾക്ക് ആശ്വസ കരമായി.
പുഞ്ചിരി പ്രസിഡണ്ട് പ്രസിഡണ്ട് ബി.സി കുമാരൻ്റെ അദ്ധ്യക്ഷത യിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി ഉദ്ഘാടനം ചെയ്തു.
പ്രഗൽഭ ഡോക്ടർ മാരുടെ നേതൃത്വത്തിൽ പരിശോധനയും, ലാബ് സംവിധാനവും, നേഴ്സിംഗ് സേവനവും നിരവധി രോഗികൾ പ്രയോജനപ്പെടുത്തി.
ജനറൽ സെക്രട്ടറി ഹസൈന വാസ് സ്വാഗതം പറഞ്ഞു. കെ.ബി.മുഹമ്മദ് കുഞ്ഞി,പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മല്ലത്ത്, ആസ്റ്റർ മിംസ് സി.എസ്.ആർ. ഹെഡ് പിഎ.ജലീൽ, സീനിയർ മാനേജർ ലത്തീഫ് കാസിം, മാനേജർ മുഹമ്മദ് അസിം,
മസൂദ് ബോവിക്കാനം, പഞ്ചായത്ത് അംഗങ്ങളായ രമേശൻ മുതലപ്പാറ, അബ്ബാസ് കൊൾച്ചപ്,സിദ്ധീഖ് ബോവിക്കാനം,മൻസൂർ മല്ലത്ത്, മാധവൻ നമ്പ്യാർ,നാസർ
ബാലനടുക്കം,അഷ്റഫ് ദാവൂദിയ,മൊയ്തീൻ, ഏനപ്പൊയ,ഉസ്മാൻ, ആസിഫ് ബാല നടുക്കം, അബ്ദുല്ല ഹാജി മുതലപ്പാറ, പുരുഷോത്തമൻ മുതലപ്പാറ പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ