ശ്രീനഗര്‍: കശ്മീർ താഴ്‌വരയിൽ (Kashmir Valley) ഒരു വർഷത്തിനിടെ നടന്നത് 16 ആസൂത്രിത കൊലപാതകമെന്ന് കണക്കുകൾ. പൊലീസ് രേഖകൾ അനുസരിച്ച് കുറഞ്ഞത് 16 കൊലപാതകങ്ങൾ (16 Murders) എങ്കിലും കശ്മീരിൽ നടന്നിട്ടുണ്ട്. അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ, ഗ്രാമത്തലവന്മാർ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ഭീകരർ അവരുടെ സാന്നിധ്യം അറിയിക്കാൻ ജനങ്ങളെ അപായപ്പെടുത്തുന്നുവെന്ന് ജമ്മു കശ്മീര്‍ ഡിജിപി (Jammu Kashmir DGP) പറഞ്ഞു.
ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ അധ്യാപികയെ ഭീകരർ വെടിവച്ചുകൊന്നു. സാംബ സ്വദേശിയും കുല്‍ഗാം ഹൈസ്കൂൾ അധ്യാപികയുമായ രജനിബാലയാണ് കൊല്ലപ്പെട്ടത്. സ്കൂളിലെത്തി ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിനുത്തരവാദികളായ ഭീകരർക്കായി തെരച്ചില്‍ തുടരുകയാണെന്ന് ജമ്മുകാശ്മീർ പോലീസ് അറിയിച്ചു. കൊലപാതകം നടന്ന ഗോപാല്‍പുര മേഖല സൈന്യം വളഞ്ഞിട്ടുണ്ട്. ഈ മാസം മാത്രം ഭീകരരുടെ വെടിയേറ്റ് മൂന്ന് സർക്കാർ ഉദ്യോഗസ്ഥരാണ് ജമ്മു കാശ്മമീരില്‍ കൊല്ലപ്പെട്ടത്. ഇന്നലെ അവന്തിപുരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു.
ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും സർക്കാരിലെ ആളുകളെയും ലക്ഷ്യമിടുന്നത് വഴി ജനങ്ങളിൽ "ഭയം പ്രചരിപ്പിക്കുകയാണ് ഭീകരര്‍ ചെയ്യുന്നത്. സൈന്യവും പൊലീസും ശക്തമായി ഇടപെട്ടതോടെ കശ്മീരിലെ സാധാരണക്കാര്‍ ഭീകരരെ ഭയപ്പെടുന്ന നില മാറിയിരുന്നു. ജനങ്ങളെ ഭയപ്പെടുത്തി താഴ് വരയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഇത്തരം ആക്രമണങ്ങൾ അവര്‍ നടത്തുന്നത്. ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു കൊണ്ട് ജമ്മു കശ്മീർ പോലീസ് ഡിജിപി ദിൽബാഗ് സിംഗ് (Jammu Kashmir DGP Dilbag Singh) പറഞ്ഞു.
താഴ്‌വരയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുമുള്ള അംഗങ്ങളെ ആക്രമിക്കുന്നതിലൂടെ "ഭീകരർ തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമമാണ്" നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ ഭയപ്പെടാതെ കശ്മീരിൽ ജീവിക്കാൻ ശ്രമിക്കുന്നവരെ തെരഞ്ഞു പിടിച്ച് വക വരുത്തുക വഴി താഴ്വരയിൽ അരക്ഷിതാവസ്ഥ പടര്‍ത്തുകയാണ് അവരുടെ ലക്ഷ്യം - ഡിജിപി പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസമായി കശ്മീരിലും സൈന്യവും (indian army) ഭീകരരും തമ്മിൽ തുടര്‍ച്ചയായി ഏറ്റുമുട്ടൽ നടക്കുകയാണ്. രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലും അവന്തിപ്പോരയിലുമാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. മൂന്ന് ദിവസത്തിനിടെ 10 ഭീകരരെയാണ് സുരക്ഷ സേന വധിച്ചത്.
അവന്തിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ കശ്മീരി ടെലിവിഷൻ താരം അമീരാ ഭട്ടിന്‍റെ കൊലപാതകികളെ സൈന്യം വധിച്ചത്. ലഷ്കർ ഭീകരരായ ഷാക്കിർ അഹമ്മദ് വാസ, അഫ്റീൻ മാലിക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി. സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും (Jammu Kashmir Police) ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ