ശ്രീനഗര്‍: കശ്മീർ താഴ്‌വരയിൽ (Kashmir Valley) ഒരു വർഷത്തിനിടെ നടന്നത് 16 ആസൂത്രിത കൊലപാതകമെന്ന് കണക്കുകൾ. പൊലീസ് രേഖകൾ അനുസരിച്ച് കുറഞ്ഞത് 16 കൊലപാതകങ്ങൾ (16 Murders) എങ്കിലും കശ്മീരിൽ നടന്നിട്ടുണ്ട്. അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ, ഗ്രാമത്തലവന്മാർ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ഭീകരർ അവരുടെ സാന്നിധ്യം അറിയിക്കാൻ ജനങ്ങളെ അപായപ്പെടുത്തുന്നുവെന്ന് ജമ്മു കശ്മീര്‍ ഡിജിപി (Jammu Kashmir DGP) പറഞ്ഞു. ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ അധ്യാപികയെ ഭീകരർ വെടിവച്ചുകൊന്നു. സാംബ സ്വദേശിയും കുല്‍ഗാം ഹൈസ്കൂൾ അധ്യാപികയുമായ രജനിബാലയാണ് കൊല്ലപ്പെട്ടത്. സ്കൂളിലെത്തി ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിനുത്തരവാദികളായ ഭീകരർക്കായി തെരച്ചില്‍ തുടരുകയാണെന്ന് ജമ്മുകാശ്മീർ പോലീസ് അറിയിച്ചു. കൊലപാതകം നടന്ന ഗോപാല്‍പുര മേഖല സൈന്യം വളഞ്ഞിട്ടുണ്ട്. ഈ മാസം മാത്രം ഭീകരരുടെ വെടിയേറ്റ് മൂന്ന് സർക്കാർ ഉദ്യോഗസ്ഥരാണ് ജമ്മു കാശ്മമീരില്‍ കൊല്ലപ്പെട്ടത്. ഇന്നലെ അവന്തിപുരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വ...