കാസർഗോഡ് അസിസ്റ്റൻറ് കൺസർവേറ്റർ (സോഷ്യൽ) ഫോറസ്ട്രി പി.ധനേഷ്കുമാറിന്റെ നിർദ്ദേഷ പ്രകാരം മുളിയാർ പഞ്ചായത്തിലെ പയസിനി പുഴക്കരയിൽ നിന്നും കിട്ടിയ ഭീമൻ ആമ (പാലപൂവൻ)യുടെ മുട്ടകൾ വിരഞ്ഞ ആറ്കുഞ്ഞുങ്ങളെ പാണ്ടിക്കണ്ടം പുഴയിൽമുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി തുറന്ന് വിട്ടു. വനം വന്യജീവിസംരക്ഷണ പട്ടികയിൽ ഷെഡ്യുൾ ഒന്നിൽപ്പെട്ട ജീവിയാണ്. ഇതിനെവേട്ടയാടുന്നതും, ഉപദ്രവിക്കുന്നതും, ഏഴ് വർഷം തടയും പിഴയും ഉള്ളകുറ്റമാണെന്ന് അസി.കൺസർവേറ്റർ പി.ധനേഷ്കുമാർ പറഞ്ഞു. ചടങ്ങിൽ നാരായണികുട്ടി വാർഡ് മെമ്പർ , സെക്‌ഷൻഫോറസ്റ്റ് ഓഫീസർ എൻ.വിസത്യൻ, ഡി.എസ്.എസ്.എഫ് കാസർഗോഡ് ജില്ലാ പ്രസിഡൻറ് ബി.അബ്ദുൾഗഫൂർ, പി.ശശിധരൻനായർ, കൃഷ്ണൻമുളിയാർ, എം അബുള്ള കുഞ്ഞി, പി.സുകുമാരൻനായർ, കുഞ്ഞികൃഷ്ണൻ, അജിൻ എസ്.വി രവി ചെറ്റത്തോട്, ഗോഗുൽദാസ് എന്നിവർപങ്കെടുത്തു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ