ഗുവാഹത്തി: പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന കേസില്‍ ജിഗ്നേഷ് മേവാനിക്ക് ജാമ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റി ചെയ്തതിനാണ് അസം പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിനിടെ പൊലീസുദ്യോഗസ്ഥയെ അപമാനിച്ചുവെന്നാരോപിച്ചാണ് ജിഗ്‌നേഷ് മേവാനിക്കെതിരെ വീണ്ടും കേസെടുത്ത് അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തുവെന്ന് പറഞ്ഞ് അസമിലെ ഗുവാഹത്തിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ വെച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു.
അസമിലെ കൊക്രഝാറില്‍ നിന്നുള്ള ബി.ജെ.പി നേതാവ് അരൂപ് കുമാര്‍ ഡേ നല്‍കിയ പരാതിയിലാണ് മേവാനിയെ അറസ്റ്റ് ചെയ്തത്.
തന്നെ അറസ്റ്റ് ചെയ്തത് മോദിയുടെ പ്രതികാരരാഷ്ട്രീയത്തിന്റെ തെളിവാണെന്ന് നേരത്തേ മേവാനി പ്രതികരിച്ചിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ